ന്യൂഡല്‍ഹി:ഒക്ടോബര്‍ 25 മുതല്‍ പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
വലിയൊരു വിഭാഗം ആളുകള്‍ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ പരിശോധന നടത്താന്‍ തയ്യാറാവുന്നില്ല. ഇത് ഡല്‍ഹിയില്‍ വലിയ തോതില്‍ അന്തരീക്ഷമലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു.മലീനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടും
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പെട്രോളും ഡീസലും നല്‍കുന്നതിന് മലീനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് ക്രമസമാധാനനിലയെ ബാധിക്കുമെന്നായിരുന്നു പമ്പ് അസോസിയേഷന്റെ നിര്‍ദേശം. ഒക്ടോബര്‍ 25 മുതല്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ പെട്രോളും ഡീസലും ലഭിക്കില്ല.