ടി20 ലോകകപ്പില്‍ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കിയിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി . അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍’ അന്തിമ തീരുമാനം എടുക്കും . നേരത്തെ പരിക്കേറ്റ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നു.
പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കാര്യവട്ടത്ത് നടന്ന ആദ്യ ടി20യില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഫ്രാക്ച്ചർ കണ്ടെത്തിയതിനെ തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായി. പിന്നാലെ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) സ്കാനിംഗ് നടത്തി. നിലവില്‍ എന്‍സിഎയിലെ മെഡിക്കല്‍ സ്റ്റാഫിന്റെ മേല്‍നോട്ടത്തിലാണ് അദ്ദേഹം. ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു.ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം ഒക്ടോബര്‍ 6ന് ഓസ്ട്രേലിയയിലേക്ക് പുറപ്പെടും.