അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വർണം. റോളർ സ്കേറ്റിംഗിൽ അഭിജിത്ത് അമൽ രാജ് സ്വർണം നേടി. പാർക്ക് സ്കേറ്റംഗിൽ വിദ്യയ്ക്കും സ്വർണനേട്ടം.
ആര്‍ട്ടിസ്റ്റിക് സിംഗിള്‍ ഫ്രീ സ്കേറ്റിങ്ങില്‍ 146.9 പോയിന്റോടെയാണ് ആലുവ എംഇ.എസ്. കോളജിലെ മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായ അഭിജിത്ത് സ്വര്‍ണം നേടിയത്. സ്കേറ്റ് ബോര്‍ഡിങ് പാര്‍ക്കിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വിദ്യ സ്വര്‍ണം നേടിയത്. സ്കേറ്റ് ബോര്ഡിറ്റ് പാര്‍ക്കില്‍ കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. വിനീഷിന്റെ വക.
ട്രിപ്പിൾ ജംമ്പിൽ അരുൺ എ.ബിവെളളി നേടി. 16.08 മീറ്റർ താണ്ടിയാണ് മെഡൽ നേട്ടം. വനിതകളുടെ ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി. സെമി ഫൈനലില്‍ ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.
അത്ലറ്റിക്സില് ഏഴ് മീറ്റ് റെക്കോഡുകള്‍ പഴങ്കഥയാകുന്നത് കണ്ട ദിനം മുന്‍നിരതാരങ്ങളെല്ലാം മികച്ച ജയമാണ് കാഴ്ചവച്ചത്. ഒളിമ്പ്യന്മാരായ മിരാബായി ചാനു ഭാരോദ്വഹനത്തിലും ഭവാനി ദേവി ഫെന്‍സിങ്ങിലും സ്വര്‍ണം നേടി. ഭവാനി ദേവിക്ക് ഇരട്ട സ്വര്‍ണമാണ്. വ്യക്തിഗത സാബ്രെയിലും ടീമിനത്തിലും. ഗുസ്തിയില്‍ ദിവ്യ കകറനും ശ്രദ്ധേയമായ ജയം സ്വന്തമാക്കി.
മുനി പ്രജാപതി (20 കിലോമീറ്റര്‍ നടത്തം), പര്‍വേജ് ഖാന് (1500 മീറ്റര്‍), സ്വപ്ന ബര്മന് (ഹൈജമ്പ്), പ്രവീണ്‍ ചിത്രവേല്‍ (ട്രിപ്പിള്‍ ജമ്പ്), ദാംനീത് സിങ്, കിരണ്‍ ബലിയാന്‍ (ഹാമര്‍ ത്രോ), അംലാന്‍ ബോര്‍ഹെയ്ന്‍ (100 മീറ്റര്‍) എന്നിവരാണ് അത്ലറ്റിക്സില് പുതിയ ദേശീയ റെക്കോഡുകള്‍ സൃഷ്ടിച്ചത്.