കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളായ അശോക് ഗെഹ്ലോട്ട്, ദിഗ്വിജയ സിംഗ്, പ്രമോദ് തിവാരി, പിഎല്‍ പുനിയ, എകെ ആന്റണി, പവന് കുമാര്‍ ബന്‍സാല്‍, മുകുള്‍ വാസ്നിക് എന്നിവരാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിച്ചത്. ജി 23 നേതാക്കളായ ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരും ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും പകരം തന്റെ മുതിര്‍ന്ന ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം നിര്‍ദേശിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.