കോഴിക്കോട്: കുട്ടികളിലെ ഓട്ടിസം(Autism in Children) എന്ന വിഷയത്തിനാണ് നാനോ സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിങേൽ സർക്കിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ഡോ: മാർട്ടിനി പ്രതാപൻ(ബി എച് എം എസ്, പിജി ഡി ഐ എം ഇ (എൻ സി ഡി സി), ചീഫ് മെഡിക്കൽ ഓഫീസർ, സാമൂവേൽസ് ഹോമിയോപതിക് ക്ലിനിക്, വൈക്കം ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം. ഓട്ടിസത്തെ കുറിച്ചുള്ള ബോധവൽക്കരണവും ഇന്നത്തെ കാലത്ത് കൂടുതലായി കുട്ടികളിൽ കണ്ടുവരുന്ന ഓട്ടിസം എങ്ങനെ വരുന്നു ഇതെങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച് പുതിയൊരു അറവും ഈ സെമിനാർ നൽകുമന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 1ന് വൈകുന്നേരം 7.00 മണിക്കാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.