‘കെജിഎഫ്’ സിനിമയുടെ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമയിൽ ഫഹദും അപര്‍ണ ബാലമുരളിയും നായക നായികമാരായെത്തുന്നു. പവൻ കുമാറിന്റെ സംവിധാനത്തില്‍ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒമ്പതിന് ആരംഭിക്കും.
പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഹൊംബാളെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് നിര്‍മാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ കണ്ട്രോളര് ഷിബു ജി സുശീലൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക.
പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാളെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.