ബിനോയ് കോടിയേരിയുടെ പീഡനക്കേസ് ഒത്തുതീർപ്പാക്കിയത് വൻ തുകയ്ക്ക്. പരാതിക്കാരിയായ ബിഹാര്‍ സ്വദേശിനിയുടെ കുട്ടിക്ക് ഭാവിയില്‍ സ്വത്തിൽ അവകാശമുന്നയിക്കാനാവില്ല എന്നതുൾപ്പടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയിൽ പറയുന്നുണ്ട്. ബിനോയിയുടെ സ്വത്തിലും പൈതൃകസ്വത്തിലും പാരമ്പര്യത്തിലും അവകാശവാദമുന്നയിക്കരുതെന്നാണ് വ്യവസ്ഥയിലുള്ളത്.
കുട്ടിയുടെ പിതൃത്വം തിരിച്ചറിയാനായുള്ള ഡിഎന്‍എ ഫലം മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമം നടന്നത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ക്ഷേമം, സന്തോഷം, സംരക്ഷണം, വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്കുവേണ്ടിയാണ് 80 ലക്ഷം രൂപ നല്‍കിയത്. തിരുവനന്തപുരം കുറവന്‍കോണം കനറാബാങ്കിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്. കോടതിയില്‍ 80 ലക്ഷമാണ് കാണിച്ചതെങ്കിലും വലിയ തുകയ്ക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്ന് യുവതിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.