മുംബൈ: ഹോട്ടൽ മുറിയിൽ 30 കാരിയായ മോഡൽ മരിച്ച നിലയിൽ. മുംബയിലെ ഹോട്ടൽമുറിയിലാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഡലിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് ഹോട്ടലിൽ യുവതി മുറിയെടുത്തത്.അടുത്ത ദിവസം രാവിലെ മുറി വൃത്തിയാക്കാൻ ജീവനക്കാരനെത്തി പലതവണ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് മാനേജർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
‘എന്നോട് ക്ഷമിക്കണം. ഈ മരണത്തിന് ആരും ഉത്തരവാദിയല്ല, ഞാൻ സന്തോഷവതിയല്ല, എനിക്ക് സമാധാനം വേണം, ഞാൻ പോകുന്നു’ എന്നാണ് മുറിയിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്.