തിരുവനനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് സംഘടനയെ നിരോധിച്ച ശേഷം മുദ്രാവാക്യം വിളിച്ചതിന് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. തിരുവനന്തപുരം ജില്ലയിലെ കരവാരം സ്വദേശി നസീമിനെയും ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലീമിനുമെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ശേഷം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതാക കെട്ടിയിരുന്നു. അത് അഴിക്കാന്‍ വന്നപ്പോഴാണ് പ്രവര്‍ത്തകരായ നസീമും മുഹമ്മദും പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചത്.
പിന്നാലെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.നിരോധിത സംഘടനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനാലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയത്.