അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രമുഖ ബോളിവുഡ് താരം ദിനോ മോറിയയും ഭാഗമാകുന്നു. സംവിധായകന് അരുണ്‍ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ നായികയായെത്തുന്നത് തമന്നയാണ്. താരത്തിന്റെ മലയാളം അരങ്ങേറ്റ ചിത്രമാണിത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി തമിഴ് താരം ശരത് കുമാറും എത്തും.
നാല്പതിലേറെ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുള്ള ദിനോ മോറിയ തമിഴ്, കന്നഡ ചിത്രങ്ങളിലും, തമിഴ്, മലയാളം ബൈലിംഗ്വല്‍ ചിത്രമായ സോളോയിലും അഭിനയിച്ചിരുന്നു.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് സെപ്റ്റംബര്‍ 1നാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിന് തമന്നയും എത്തിയിരുന്നു. പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Farungopy.gopy%2Fposts%2F5849813251735405&show_text=true&width=500