ട്വന്റി20 ക്യാപ്റ്റന്‍സിയില്‍ എംഎസ് ധോണിയുടെ പേരിലുണ്ടായ റെക്കോര്‍ഡ് രോഹിത് ശര്‍മ തിരുത്തി.സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ജയത്തോടെ കലണ്ടര്‍ വര്‍ഷം ടീമിനെ ഏറ്റവും കൂടുതല്‍ ട്വന്റി20 വിജയങ്ങളിലേക്ക് എത്തിക്കുന്ന ക്യാപ്റ്റനായി രോഹിത് മാറിയിരിക്കുകയാണ് .2022ല്‍ 16 ട്വന്റി20 ജയങ്ങളിലേക്കാണ് രോഹിത് ഇന്ത്യയെ നയിച്ചത്. 2016ല്‍ എംഎസ് ധോണി ഇന്ത്യയെ 15 ട്വന്റി20 ജയങ്ങളിലേക്ക് നയിച്ചിരുന്നു. എംഎസ് ധോണിയുടെ റെക്കോര്‍ഡ് മറികടന്നു.
രണ്ട് പന്തില്‍ നിന്ന് ഡക്കായാണ് രോഹിത് ആദ്യ ട്വന്റി20യില്‍ മടങ്ങിയത്. ഇതുപോലെയുള്ള മത്സരങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിക്കുമെന്ന് മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു. രണ്ട് ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്നു. നമുക്ക് തുടക്കത്തില്‍ വിക്കറ്റ് വീഴ്ത്താനായി. അതാണ് ടേണിങ് പോയിന്റായത്. സാഹചര്യങ്ങള്‍ എന്തായാലും പ്ലാനുകള്‍ അനുസരിച്ച് കളിക്കാനാവണം എന്നും രോഹിത് പറഞ്ഞു.