തൃശൂര്‍: നിക്ഷേപ തട്ടിപ്പു കേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ തൃശൂര്‍ സ്വദേശി രാജേഷ് മലാക്ക അറസ്റ്റിലായി. കോടികളുടെ നിക്ഷേപം സ്വരൂപിച്ച് നാടുവിട്ട രാജേഷിനെ ഇന്ന് രാവിലെ കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 30,000 ആളുകളിൽ നിന്ന് ഇയാള്‍ 500 കോടിയലധികം രൂപ നിക്ഷേപമായി ഇയാൾ സ്വീകരിച്ചിരുന്നു. മൈ ക്ലബ് ട്രേഡിങ്ങ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ കമ്പനികളുടെ പേരിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.
ഡോളറിലായിരുന്നു പണം സ്വീകരിച്ചത്. പത്ത് മാസത്തിനകം ഇരട്ടി പൈസ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. വടക്കാഞ്ചേരി ഉന്നംപറമ്പ് സ്വദേശിയാണ് രാജേഷ് മലാക്കതട്ടിപ്പിന് ഇരയായി എന്നറിഞ്ഞതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയിരുന്നു.