തൃശൂർ: വീട്ടിൽനിന്ന് സ്കൂട്ടറിൽ കോളജിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ച് വിദ്യാർഥിനിക്ക് മാതാവിന്റെ കൺമുന്നിൽ ദാരുണാന്ത്യം. വിയ്യൂർ പവർ സ്റ്റേഷന് സമീപം മമ്പാട് പരേതനായ രാമകൃഷ്ണന്റെ മകൾ റെനീഷയാണ് (22) മരിച്ചത്. ബുധനാഴ്ച രാവിലെ 8.30നായിരുന്നു അപകടം.
വീട്ടിൽനിന്ന് നിർമിച്ച പടിയിലൂടെ റോഡിലേക്ക് ഇറക്കുന്നതിനിടെ സ്കൂട്ടറിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. തൃശൂരിൽനിന്ന് അരി കയറ്റി പോവുകയായിരുന്ന ലോറിയുടെ പിൻചക്രം ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ റെനീഷ മരിച്ചതായി നാട്ടുകാർ പറഞ്ഞു. അരണാട്ടുകരയിലെ കാലിക്കറ്റ് സർവകലാശാല ഡോ. ജോൺ മത്തായി സെന്ററിൽ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ് വിദ്യാർഥിനിയാണ് റെനീഷ.