കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരോധനത്തെ നിയമപരമായി നേരിടുമെന്ന് കാംപസ് ഫ്രണ്ട് വാർത്താകുറിപ്പിലൂടെ അറിയിച്ചു. കേന്ദ്രത്തിന്റെ ഉത്തരവ് അനുസരിച്ച് സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമയി നിര്‍ത്തിവയ്ക്കുകയാണെന്നും കാംപസ് ഫ്രണ്ട് പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്രനടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. സംഘടനക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും കാംപസ് ഫ്രണ്ട് അറിയിച്ചു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും കാംപസ് ഫ്രണ്ട് അറിയിച്ചു.
കാംപസ് ഫ്രണ്ട് പ്രസ്താവന
”കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് കാംപസ് ഫ്രണ്ട് അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അടിയന്തരമയി നിര്‍ത്തിവക്കുന്നു. പോപുലര്‍ ഫ്രണ്ടിനോട് ബന്ധപ്പെടുത്തി കാംപസ് ഫ്രണ്ടിനെതിരെ പടച്ച് വിടുന്ന കെട്ടിച്ചമച്ച, അടിസ്ഥാനരഹിതമായ മുഴുവന്‍ ആരോപണങ്ങളെയും നിഷേധിക്കുന്നു. ആരോപണങ്ങളെ നിയമപരമായി നേരിടും.”
കാംപസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളോടും സംഘടനയുടെ പേരില്‍ യാതൊരു വിധ പരിപാടികളും നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍, സംഘടനയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദിയായിരിക്കുന്നതല്ലെന്നും സംഘടനയുടെ പേരോ, ബാനറോ ഉപയോഗിച്ച് ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സമൂഹ മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍ കാംപസ് ഫ്രണ്ടിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.”