ദുബായ് : ഇരുപത്തഞ്ചോളം കായിക , ആയോധന കലകളുമായി “അത്ലറ്റിക്കോ – 360” . കഴിഞ്ഞ ദിവസം ഊദ് മേത്തയിൽ പ്രവർത്തനം ആരംഭിച്ച സംരംഭത്തിന്റെ ഉദ്ഘാടന കർമ്മം ദുബൈ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് മേധാവി ആദിൽ അൽ അലി സാലഹ്, അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകൻ അറ്റ്ലസ് രാമചന്ദ്രൻ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ അബ്ദുല്ല അൽ ഫലക്ക്, എന്നിവർ ചേർന്ന് നിർവഹിച്ചു. അബുദാബി പ്രസിഡൻഷ്യൽ പാലസിനെ പ്രതിനിധീകരിച്ചെത്തിയ യഹ്യ മൻസൂർ അൽ ഹമ്മാദി മുഖ്യാതിഥിയായി. ചടങ്ങിൽ യാബ് ലീഗൽ സർവീസസിന്റെ സിഇഒയും ലോകകേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരിയെ അബ്ദുല്ല അൽ ഫലക്ക് പുരസ്ക്കാരം നൽകി ആദരിച്ചു.
കരാട്ടെ, കളരി പയറ്റ്, യോഗ, കിക്ക് ബോക്സിങ്, ജൂഡോ, കുങ്ഫു, ആക്രോബാറ്റിക് ഫ്ലിപ്പിങ്, സെല്ഫ് ഡിഫൻസ്, മിക്സഡ് മാർഷ്യൽ ആർട്ട്സ്, ജിജിറ്റ്സോ, ആയൂർവേദിക് മസ്സാജ്, സ്പോർട്സ് മസ്സാജ്, തുടങ്ങിയവയാണ് ഇവിടെ നൽകുന്ന പരിശീലനങ്ങൾ. 2008 – ൽ യുഎഇ യെ പ്രതിനിധീകരിച്ച് ലോക ചാമ്പ്യൻ പട്ടം ലഭിച്ച തൃശൂർ വെങ്കിടങ് സ്വദേശിയായ “സോകെ പ്രിൻസ് ഹംസ ഒക്കിനാവയാണ് കരാട്ടെയ്ക്ക് നേതൃത്വം നൽകുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന ജിമ്മുമായി സഹകരിച്ചു കൊണ്ടാണ് അത്ലറ്റികോ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ 24 മണിക്കൂറും ഫിറ്റ്നസിനൊപ്പം ആയോധനകലകളും പരിശീലിക്കാം.
പരിപാടിയിൽ പ്രമുഖ പ്രാസംഗികൻ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി, മലബാർ ഗോൾഡിന്റെ കോർപ്പറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ.ഫൈസൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ ഐപ്പ് വള്ളിക്കാടൻ, പ്രമുഖ വ്യവസായി ഹൈദ്രോസ് തങ്ങൾ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, അക്കാഫ് ചെയർമാൻ പോൾ ടി ജോൺ, അത്ലറ്റികോയുടെ ഡയറക്ടർമാരായ അബ്ദുൽ മജീദ് പാടൂർ, രാജേഷ് സദാനന്ദൻ, സോകെ പ്രിൻസ് ഹംസ ഒക്കിനാവ, രമേശ് സദാനന്ദൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.