ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിൽ ആലപ്പുഴയിലും റെയ്ഡ്. ആലപ്പുഴയിൽ എസ്ഡിപിഐ നേതാക്കളുടെ വീട്ടിലാണ് റെയ്ഡ്. വീട്ടിൽനിന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു.
പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിൻറെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിൻറെ വീട്ടിലും പരിശോധന നടത്തി. ഹർത്താല്‍ അക്രമക്കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.
പാലക്കാട് ജില്ലയിൽ റെയ്ഡ് തുടരുകയാണ്. നഗരത്തിൽ മാത്രം 20 മേഖലകളിൽ റെയ്ഡ് നടത്തി. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ് നടത്തിയത്.
ചിറ്റൂർ മേഖലയിൽ പുതുനഗരം, കാട്ട്തെരുവ്, തത്തമംഗലം എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.