ന്യൂഡൽഹി: എസ്ഡിപിഐ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിൻ കൗസർ അറസ്റ്റിൽ. പിഎഫ്ഐക്കെതിരെയുള്ള രണ്ടാംവട്ട റെയ്ഡിലാണ് ഷാഹിൻ കൗസറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി ഷഹീൻ ബാഗിലെ വിട്ടിൽനിന്ന് ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അറസ്റ്റ്. ഡൽഹിയിലെ സിഎഎ വിരുദ്ധ സമരനായികയായിരുന്നു ഷാഹിൻ കൗസർ. രാജ്യവ്യാപക റെയ്ഡിൽ ആദ്യമായാണ് ഒരു വനിതാ നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.
‘ഇന്ന് (സെപ്റ്റംബര്‍ 27) പുലര്‍ച്ചെ 3.30ന് തന്നെ അറസ്റ്റ് ചെയ്തു. ദയവായി തന്നെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക’- ഷഹീന് കൗസര്‍ തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഷഹീന് കൗസറിന്റെ കുടുംബം പറയുന്നതനുസരിച്ച്, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റിനെ എന്‍ഐഎയുടെ പ്രത്യേക സംഘവും ലോക്കല്‍ പോലിസും ചേര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ അവരുടെ വീട്ടില്‍ റെയ്ഡ് ചെയ്ത ശേഷം രാവിലെ അഞ്ച് മണിക്ക് ജയിലിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, ഇന്ന് രാവിലെ ഏഴിന് അവളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ലജ്പത് നഗര്‍ പോലീസിലേക്ക് മാറ്റി. ഷാഹിന്‍ ബാഗ് സിഎഎ പ്രതിഷേധത്തിനിടെ ഷാഹിന്‍ വളരെ സജീവമായിരുന്നു.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷഹീന് കൗസര്‍, സംസ്ഥാന സെക്രട്ടറി സമീര്‍ ഖാന്, അബ്ദുള്ള, മുഹമ്മദ് ഷൊയ്ബ്, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഡോ. ഐ എ ഖാന്, സെനറല്‍ സെക്രട്ടറി എം ഡി ഇമാമും വാരിസ് ഖാനും ഷഹീന് ബാഗില്‍ നിന്ന് തടവിലാക്കിയ നേതാക്കളില്‍ ഉള്‍പ്പെടുന്നു.