ഇറാനിൽ മഹാസ അമിനിയുടെ മരണത്തിനു പിന്നാലെ ഹിജാബ് ധാരണത്തിനെതിരെ നടക്കുന്ന പ്രതിഷേധം 10-ാം ദിനത്തിലേക്ക് കടക്കുമ്പോൾ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 75-ലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളുടെ പ്രതിഷേധം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാന്‍ ആണ് പ്രതിഷേധക്കറുടെ ആഹ്വാനം
തെരുവിലിറങ്ങിയ വനിതകളെ നിഷ്കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്. അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം 46-ഓളം ഇറാനിയന്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു.
ഹിജാബ് ധാരണത്തിനെതിരായ പ്രതിഷേധങ്ങളെ വിദേശ ഗൂഢാലോചനയായിക്കണ്ടാണ് ഇറാന് സര്‍ക്കാര്‍ തള്ളിക്കളയുന്നത്. ടെഹ്റാനിലും മറ്റ് നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല മാര്‍ച്ചുകളും നടന്നു.
കഴിഞ്ഞ ആഴ്ചയാണ് മഹ്സ അമിനിയെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. മുഖം ശരിയായി മറച്ചില്ലെന്ന പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു.