ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് അറ്റന്‍ഡര്‍ മോശമായി പെരുമാറി. സംഭവത്തില്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മക്ക് നേരെയാണ് അറ്റൻഡർ മോശമായി പെരുമാറിയത് .
കൈക്ക് പൊട്ടലേറ്റതിനാല്‍ വീട്ടമ്മയ്ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഓപ്പറേഷന് ടേബിളില്‍ എത്തിച്ചപ്പോള്‍ അറ്റന്‍ഡര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മറ്റ് ജീവനക്കാര്‍ മാറിയ സമയത്തായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.