ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായി. ബുധനാഴ്ച രാത്രി 7 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. കോവിഡിനു ശേഷം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്തരാഷ്ട്ര മത്സരമാണിത്.
സെപ്റ്റംബര്‍ 25ന് തന്നെ ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്ത് എത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയിച്ച ഇന്ത്യന്‍ ടീം 26ന് വൈകുന്നേരം തലസ്ഥാനത്ത് എത്തി. ഇരുടീമുകളും അവസാനവട്ട പരിശീലനത്തിന് തയ്യാറെടുക്കുകയാണ്.
മത്സരത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സ്റ്റേഡിയത്തിലെ ഗ്രൗണ്ടിന്റെ പരിപാലനച്ചുമതല കെസിഎക്കാണ്. മത്സരത്തിനുള്ള ഫീല്‍ഡ് ഓഫ് പ്ലേയും ഫ്ളഡ്ലൈറ്റ് സംവിധാനവും സജ്ജമായിക്കഴിഞ്ഞതായി കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കി.
ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സ്റ്റേഡിയത്തിലെത്തും.