എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നാല് ദിവസം കസ്റ്റഡിയിൽ ഉണ്ടായിട്ടും കേസിൽ നിർണായകമായ ഒരു തെളിവും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നണ് ജിതിന്റെ ജാമ്യ ഹർജിയിൽ പറയുന്നത്.