കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വെച്ച് ലോറിക്ക് കല്ലെറിഞ്ഞ കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ. വടകര കൊയിലാണ്ടി വളപ്പിൽ വരപ്പുറത്ത് സജീർ, ചോറോട് ഈസ്റ്റിലെ ധാർ ഇഷാക് ഹൗസിൽ സുഹൈൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം 5 ആയി.
അതേസമയം ഹർത്താലിനിടെ കൊല്ലം ഇരവിപുരത്ത് പൊലീസുകാരെ ആക്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂട്ടിക്കട സ്വദേശി ഷംനാദ് പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ദിനത്തിൽ നടന്ന അക്രമ സംഭവങ്ങളിലെ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.