ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും, പുതിയതായി വരുന്ന ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം പ്രവേശനം നൽകും.
ഇതുവരെ അപേക്ഷ നൽകാത്തവർ www.vhscap.kerala.gov.in വെബ് സൈറ്റിലെ Create Candidate Login ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കണം. നേരത്തെ അപേക്ഷിച്ചവർ Candidate Login വഴി അപേക്ഷ പുതുക്കണം. അവസാന തീയതി 27ന് വൈകിട്ട് 4 വരെയാണ്.