നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ആണ് ഹർജി സമർപ്പിച്ചത്.
ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ഇന്ന് വിചാരണ കോടതിയിൽ ഹാജരാകും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജയരാജൻ ഹാജരാകുക. കുറ്റപത്രം വായിച്ചു കേൾക്കുന്നതിനാണ് ജയരാജനോട് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. ശിവൻകുട്ടിക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.