ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ .ഒളിവിൽ കഴിഞ്ഞ പിഎഫ്ഐ പ്രവർത്തൻ കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. പൊലീസുകാരെ ബൈക്കിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു പ്രതി. ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, എആർ ക്യാംപിലെ സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ സംഭവത്തിൽ കൊല്ലം പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസുകാരെ ആക്രമിച്ചത്. നിർബന്ധിച്ച് കടകൾ അടപ്പിക്കാൻ ഷംനാദ് മുതിർന്നപ്പോൾ ഇത് തടയാനും പൊലീസ് ശ്രമിച്ചിരുന്നു. അതിനിടെ വാഹനം വെട്ടിച്ച് കടക്കാൻ ശ്രമിക്കുമ്പോൾ പൊലീസുകാരുടേയും ഷംനാദിന്റെയും ബൈക്കുകള്‍ കൂട്ടിയിടിച്ച് പൊലീസുകാർ നിലത്തു വീണു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്കോടിച്ച് ഇയാൾ രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ കഴിയുകയായിരുന്നു.