തുര്‍ക്കിയിലെ സഹസംഘടനയായ ഫൗണ്ടേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് വഴി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായമെത്തിച്ചെന്ന് എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആശയ വിനിമയത്തിന്റേയും സാമ്പത്തിക വിനിമയത്തിന്റേയും തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇസ്താംബൂളില്‍ വച്ച് ഭീകരസംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും എന്‍ഐഎ പറഞ്ഞു.
ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചു വരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ എം അബ്ദുറഹ്മാന്, പ്രൊഫസര്‍ ടി കോയ എന്നിവര്‍ അല്‍ ഖ്വയ്ദയുടെ സഹ സംഘടനയുമായി ചര്‍ച്ച നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
അതേസമയം കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പോലീസ് പരിശോധന നടത്തി. റെയ്ഡില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പെണ്‍ഡ്രൈവ്, ഫയലുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി.