കൊച്ചി: സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്.
വർണം, ആചാര്യൻ എന്നിവയാണ് അശോകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. അ ശോകൻ- താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സംവിധാനം ചെയ്തു. ശശികുമാറി നൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.
കൈരളി ടി.വിയുടെ തുടക്കത്തിൽ ‘കാണാപ്പുറങ്ങൾ’ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐ.ടി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു.