ന്യൂഡല്‍ഹി: ലാവ്ലിന് കേസ് വീണ്ടും ഒക്ടോബര്‍ 11 ന് സുപ്രിംകോടതി പരിഗണിക്കും. പിണറായി വിജയന് ഉള്‍പ്പടെ മൂന്നു പേര് വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതിയിലെത്തിയിട്ടുള്ളത്. 32 തവണയാണ് കേസ് ഇതുവരെ മാറ്റി വച്ചത്.
നിലവിലെ പ്രതികള്‍ നല്കിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് സുപ്രിംകോടതി പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്ലിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.