കോഴിക്കോട്: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്ന അശോക് ഗഹ്ലോതും ശശി തരൂരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന് മുഖ്യമന്ത്രി ഗഹ്ലോത് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും പത്രികകള്‍ നല്കുമെന്നാണറിയുന്നത്.
കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രിക്ക് മുമ്പാകെയാണ് ഗഹ്ലോതും തരൂരും പത്രിക നല്‍കുക. സെപ്റ്റംബര്‍ 27ന് ചൊവ്വാഴ്ച ഗഹ്ലോതിന്റെ പത്രിക സമര്‍പ്പണം വന്സംഭവമാക്കാനാണ് കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ഒരുങ്ങുന്നതെന്നാണ് സൂചന.
പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗഹ്ലോതിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
രാജസ്ഥാനില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അല്പസമയത്തിനകം യോഗം നടക്കും. ഹൈക്കമാന്‍ഡ് പിന്തുണ ഉള്ളതിനാല്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രി ആകാനാണ് സാധ്യത.
അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനം കൂടെ നിര്‍ത്താന്‍ അശോക് ഗെഹ് ലോട്ടും സച്ചിന് പൈലറ്റും നടത്തുന്നുണ്ട്. ആരെയാണോ മുഖ്യമന്ത്രിയാക്കേണ്ടതെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍ തീരുമാനിക്കും, ആ നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിക്കേണ്ടതെന്നുമാണ് അശോക് ഗെഹ്ലോട്ട് പക്ഷത്തിന്റെ വാദം. 80ലധികം എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഗെഹ്ലോട്ട് പക്ഷം ഉറപ്പിച്ച് പറയുന്നു. ഹൈക്കമാന്റിന്റെ പിന്തുണയുണ്ടെങ്കിലും 20 എംഎല്‍എമാരുടെ പിന്തുണയാണ് സച്ചിന് പൈലറ്റിനുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ അഭ്യര്‍ത്ഥിച്ച് സച്ചിന് പൈലറ്റ് എല്ലാ എം.എല്‍.എ മാര്‍ക്കും സന്ദേശം അയച്ചു. സച്ചിന് – ഗലോട്ട് വിഭാഗങ്ങളുടെ യോഗവും ജയ് പൂരില്‍ ചേര്‍ന്നു. എംഎല്‍എമാരെ കണ്ട് പിന്തുണ ഉറപ്പാക്കാനും സച്ചിന് ഇന്ന് ശ്രമിച്ചു. ഗെഹ്ലോട്ടിന്റെ അടുത്തയാളും നോമിനിയുമായ സ്പീക്കര്‍ സി പി ജോഷിയുമായും സച്ചിന് കൂടിക്കാഴ്ച നടത്തി.
സച്ചിന് – ഗെഹ്ലോട്ട് അനുകൂലികള്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. ഗെഹ്ലോട്ട് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ സച്ചിന് പൈലറ്റിനെ അവഗണിയ്ക്കനാകില്ല എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.