തിരുവനന്തപുരം: ജീഷ എം ഫിലിംസിന്റെ ബാനറിൽ ജിഷ എം നിർമ്മിച്ച് അജി അയിലറ കഥയും തിരക്കഥയും എഴുതി യുവസംവിധായകൻ നിതിൻ നാരായണൻ സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന കാട് പശ്ച്ചാത്തലമാകുന്ന ഒരു അപൂർവ്വദേശത്തിൻ്റെ കഥ പറയുന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഒക്ടോബർ 3 ന് രാവിലെ 11:30 ന് തിരുവനന്തപുരം പ്രസ് ക്ലബിൽ വിവിധ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ റിലീസ് ചെയ്യും.
താമസിയാതെ സിനിമ ചിത്രീകരണം ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പിന്നലെ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.