റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ആ മണ്ണിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. പീഡനവും കൊലപാതകവും ഓരോ തെരുവുകളിലും നടക്കുന്നു. കുട്ടികളും സ്ത്രീകളും ഈ സംഭവങ്ങൾക്ക് ഇരകളായി മാറുന്നു. യുഎൻ നിയമിച്ച സ്വതന്ത്ര മനുഷ്യാവകാശ അന്വേഷകർ കഴിഞ്ഞ ഏഴ് മാസമായി നടത്തുന്ന അന്വേഷണങ്ങൾ ഇത് അടിവരയിട്ട് ഉറപ്പിക്കുന്നു.
മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ഈ വർഷം മാർച്ചിൽ രൂപീകരിച്ച ഉക്രെയ്നിലെ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറിയുടെ ആദ്യ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ കമ്മിഷന്റെ മിക്ക പ്രവർത്തനങ്ങളും കൈവ്, ചെർനിഹിവ്, ഖാർകിവ്, സുമി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ 27 പട്ടണങ്ങളും സെറ്റിൽമെന്റുകളും സന്ദർശിക്കുകയും 150-ലധികം ഇരകളെയും സാക്ഷികളെയും അഭിമുഖം ചെയ്യുകയും ചെയ്തതായി കമ്മീഷൻ ചെയർപേഴ്സൺ എറിക് മോസ് പറഞ്ഞു. “നാശങ്ങൾ സംഭവിച്ച ഇടങ്ങൾ, യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിച്ച ശ്മാശാനങ്ങൾ, തടങ്കലുകൾ, പീഡനങ്ങൾ നടക്കുന്ന ഇടങ്ങൾ, ആയുധങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും അവർ പരിശോധിച്ചു.
“കമ്മീഷൻ നിലവിലിരുന്ന കാലത്ത് ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ നാല് മേഖലകളിലും യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിലൂടെ ഞങ്ങൾ കണ്ടെത്തി,” അദ്ദേഹം ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉക്രെയ്നിലെ യുഎൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിംഗ് മിഷൻ (എച്ച്ആർഎംഎംയു) ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ഫെബ്രുവരി അവസാനത്തിലും മാർച്ചിലും റഷ്യൻ സായുധ സേന ഈ പ്രദേശങ്ങൾ നിയന്ത്രിച്ചപ്പോൾ, കൈവ്, ചെർനിഹിവ്, ഖാർകിവ്, സുമി മേഖലകളിലെ 30-ലധികം സെറ്റിൽമെന്റുകളിൽ, നിയമവിരുദ്ധമായ കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് രേഖപ്പെടുത്തി.
റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകളിൽ, 16 പട്ടണങ്ങളിലും വാസസ്ഥലങ്ങളിലും ആശ്ചര്യപ്പെടുത്തുന്ന “ക്രൂരമായ വധശിക്ഷകൾ” നടന്നതായി കണ്ടെത്തി. കുറ്റകൃത്യങ്ങളുടെ പൊതുവായ ഘടകങ്ങളിൽ ശരീരത്തിലെ വധശിക്ഷയുടെ ദൃശ്യമായ അടയാളങ്ങൾ ഉൾപ്പെടുന്നു. അതായത് കൈകൾ പിന്നിൽ കെട്ടിയിരിക്കുന്നത്, തലയിൽ വെടിയേറ്റ മുറിവുകൾ. , ഒപ്പം തൊണ്ട കീറിയിരിക്കുന്നത് തുടങ്ങിയവയെല്ലാം കൊള്ളപ്പട്ടവരിൽ കാണുന്നു.
വെള്ളിയാഴ്ച മനുഷ്യാവകാശ കൗൺസിലിന് കൈമാറിയ റിപ്പോർട്ട്, “ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ സിവിലിയൻമാരെയും പോരാളികളെയും വേർതിരിക്കാതെ” റഷ്യൻ ഫെഡറേഷൻ സേന എങ്ങനെ സ്ഫോടനാത്മക ആയുധങ്ങൾ ഉപയോഗിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
“റഷ്യൻ സേനയുടെ ധാരാളം വധശിക്ഷകളും മറ്റ് ലംഘനങ്ങളും ഞങ്ങളെ ഞെട്ടിച്ചു, പീഡനത്തിന്റെയും മോശമായ പെരുമാറ്റത്തിന്റെയും സ്ഥിരമായ കണക്കുകൾ കമ്മീഷന് ലഭിച്ചു.”
ഉക്രേനിയൻ കമ്മ്യൂണിറ്റികൾക്കെതിരെയുള്ള ഭയാനകമായ ലൈംഗികാതിക്രമ ആരോപണങ്ങളും യഥാർത്ഥത്തിൽ നടന്നത് തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇത്തരത്തിൽ അതിക്രമം നടന്നു.
“ലൈംഗിക അതിക്രമങ്ങൾ കമ്മീഷൻ അന്വേഷിച്ചു. ചില റഷ്യൻ ഫെഡറേഷൻ സൈനികർ അത്തരം കുറ്റകൃത്യങ്ങൾ ചെയ്ത കേസുകൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ”കമ്മീഷണർ ജാസ്മിങ്ക ഡുംഹൂർ പറഞ്ഞു.
അതേസമയം, മനുഷ്യാവകാശ ലംഘനങ്ങൾക്ക് റഷ്യൻ സേന മാത്രമല്ല ഉത്തരാവാദി. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉക്രേനിയൻ സേനയും ഉത്തരവാദികളാണെന്ന് കമ്മീഷണർ പാബ്ലോ ഡി ഗ്രീഫ് പറഞ്ഞു:
“റഷ്യൻ ഫെഡറേഷന്റെ സൈനികരോട് ഉക്രേനിയൻ സൈനികർ മോശമായി പെരുമാറിയതിന്റെ രണ്ട് സംഭവങ്ങൾ ഞങ്ങൾ കണ്ടെത്തി. ഞങ്ങൾ ഇത് ഞങ്ങളുടെ പ്രസ്താവനയിൽ പരാമർശിച്ചു. റഷ്യൻ ഫെഡറേഷന്റെ ഭാഗത്തുനിന്ന് യുദ്ധക്കുറ്റങ്ങൾക്ക് തുല്യമായ നിരവധി സംഭവങ്ങൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട് – അദ്ദേഹം കൂട്ടിച്ചേർത്തു.