പത്തനംതിട്ട: തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ആര്.പി.എഫ് ഉദ്യോഗസ്ഥന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ശാന്താറാവുവിനെയാണ് കഞ്ചാവ് സംഘം ആക്രമിച്ചത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്വദേശികളായ ലിബിൻ, ശ്രീജിത്ത്, ആലപ്പുഴ സ്വദേശിയായ അജി എന്നിവർ പിടിയിലായി. തിരുവല്ല പൊലീസാണ് ഇവരെ പിടികൂടിയത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് ഉദ്യോഗസ്ഥനെ പ്രതികള്‍ മർദ്ദിച്ചത്. പ്രതികളെ റെയിൽവേ പൊലീസിന് കൈമാറും.