കൊല്ലം: ഹർത്താൽ ദിനത്തിൽ പൊലീസുകാരെ വാഹനമിടിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പള്ളിമുക്കിലൂടെ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന ഹർത്താൽ അനുകൂലി കൂട്ടിക്കട സ്വദേശി ഷംനാദിനെ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുന്നതാണ് ദൃശ്യം.
പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരുടേയും ഷംനാദിന്റെയും ബൈക്കുകള്‍ കൂട്ടിയിടിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മറ്റ് പൊലീസുകാര്‍ ഷംനാദിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വേഗത്തിൽ ബൈക്കോടിച്ച് രക്ഷപ്പെട്ടു.
ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികള്‍ അസഭ്യം പറയുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍, ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിനെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഷംനാദിനെതിരെ കേസെടുത്തിരുന്നു.
അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേര് അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും കേരള പൊലീസ് അറിയിച്ചു.