ഉത്തര്‍പ്രദേശില്‍ നാല് പിഎഫ്ഐ പ്രവര്‍ത്തകരിൽ നിന്ന് ഗസ്വ-ഇ-ഹിന്ദി’യുമായി ബന്ധപ്പെട്ട സാഹിത്യരചനകളും ഐഎസ്, കശ്മീരി മുജാഹിദുമായി ബന്ധപ്പെട്ട വീഡിയോകളുമുളള പെന്ഡ്രൈവുള്പെടെ കണ്ടെത്തി. ഷാംലി, ഗാസിയാബാദ്, മുസാഫര്‍നഗര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിന്നായാണ് നാലു പിഎഫ്ഐ പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതു. പ്രതികളില്‍ നിന്ന് ‘
മീററ്റിലെ ഖാര്‍ഖോഡ പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍- 120 ബി, 121 എ, 153 എ, 295 എ, 109, 505 (2) ഐഎംഡി, സെക്ഷന്‍ 13 (1) (ബി) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) ആക്ട് എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിഎഫ്ഐയും മറ്റ് മുസ്ലീം സംഘടനകളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും 2047ഓടെ ഇന്ത്യയെ ‘ഗസ്വാ-ഇ-ഹിന്ദ്’ ആക്കി മാറ്റാന്‍ ഗൂഢാലോചന നടത്തുന്നതായും എടിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. 2047 ഓടെ ശരീഅത്ത് നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് പ്രതികള്‍ക്ക് ഉണ്ടായിരുന്നത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ അവരുടെ സാന്നിധ്യം കാണപ്പെട്ടു. കേരളത്തിലെ മഞ്ചേരിയില്‍ നടന്ന പി എഫ് ഐ ക്യാമ്പില്‍ പങ്കെടുത്തതായും ജൂഡോ, കരാട്ടെ, ആയുധ പരിശീലനം ലഭിച്ചതായും പ്രതികള്‍ മൊഴി നൽകി .