ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തിൽ ടെന്നീസ് കോര്‍ട്ടില്‍ ഫെഡറററുടെ ഏറ്റവും വലിയ എതിരാളിയും കോര്‍ട്ടിന് പുറത്തെ ഏറ്റവും അടുത്ത സുഹൃത്തുമായ റാഫേല്‍ നദാലും തമ്മിലുള്ള വികാരനിര്‍ഭരമായിരുന്നു.
ലേവര്‍ കപ്പില്‍ ടീം യൂറോപ്പിനായി ഫെഡറര്‍ക്കൊപ്പം ഡബിള്‍സില്‍ വിടവാങ്ങല്‍ മത്സരം കളിച്ചശേഷം നദാല്‍ പറഞ്ഞത്, തന്റെ ജീവിതത്തിലെ വലിയൊരു ഭാഗം അടര്‍ത്തിമാറ്റപ്പെട്ടിരിക്കുന്നു എന്നായിരുന്നു. ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്. അതേസമയം, ഒരുപാട് വര്‍ഷങ്ങള്‍, ഞങ്ങളൊരുമിച്ചുള്ള ഒരുപാട് ഓര്‍മകള്‍, റോജര്‍ വിടവാങ്ങുമ്പോള്‍ എന്റെ ജീവിതത്തിലെ ഒരു പ്രധാനഭഗമാണ് അടര്‍ത്തിമാറ്റപ്പെടുന്നത്. കാരണം, ഫെഡറര്‍ക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.
അതെല്ലാം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകെയും കാണുമ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ വികരാനിര്‍ഭരനാവുന്നു. വിസ്മയകരമായ നിമിഷമാണിത്എന്ന് നാദാല്‍ പറഞ്ഞു.