ഒക്ടോബര്‍ 2 മുതല്‍ 6 വരെ ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താന്‍ താക്കറെ വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി. വര്‍ഷങ്ങളായി ശിവസേന ഇവിടെ ദസറ റാലി സംഘടിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ഉദ്ധവ് താക്കറെക്ക് വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി നൽകിയത്.
കൊറോണ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റാലി മാറ്റിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 5 ന് റാലി നടത്തുമെന്ന് താക്കറെ വിഭാഗം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ശിവസേന രണ്ടായി പിളര്‍ന്നതോടെ ഷിന്‍ഡെ വിഭാഗവും ഇത്തവണ റാലി സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നിരുന്നു.
ഇരുവിഭാഗവും റാലിക്കുള്ള അവകാശവാദം ഉന്നയിച്ചതോടെയാണ് വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തിയത്. പാര്‍ക്കിലെ റാലി സംബന്ധിച്ച് താക്കറെ വിഭാഗത്തിന് ബിഎംസി അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് വിഷയം ബോംബെ ഹൈക്കോടതിയിലെത്തിയത്.