മലപ്പുറം : ഈഡിയെയും എൻ.ഐ.എയും മുൻനിർത്തി ദേശീയ തലത്തിൽ ആർ.എസ്.എസ് നടത്തുന്ന കർസേവയെ തെരുവിൽ പൗരജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്രറ്റേണിറ്റി.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം പ്രതിഷേധ പരിപാടി മലപ്പുറം ടൗണിൽ പരിപാടി സംഘടിപ്പിച്ചു. സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള മുസ്ലിം വേട്ട അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സയ്യിദ് ഉമർ തങ്ങൾ പറഞ്ഞു.
പരിപാടിയിൽ വെൽഫയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം സഹൽ ബാസ് സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സൽമാൻ താനൂർ സമാപനവും നിർവഹിച്ചു. ഷാറൂൻ അഹമ്മദ് നന്ദിയും പറഞ്ഞു.
അജ്മൽ തോട്ടോളി, ഷബീർ പി.കെ, ഇർഫാൻ കോട്ടപറമ്പൻ, അജ്മൽ കോഡൂർ, ഹിജാസ് പറപ്പൂർ, ഇർഫാൻ ഫഹീം, ഷിബിൻ റഹ്മാൻ, മൗമിൻ എന്നിവർ നേതൃത്വം നൽകി.