കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ .ഗാന്ധിപുരം വികെകെ മേനോൻ റോഡിലാണ് സംഭവം. രാത്രി 8.30 ഓടെ ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റ ഭാഗമായി സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇതിന് പുറമെ പ്രദേശത്തെ ഒരു മാരുതി ഷോപ്പിലും പ്രവർത്തകർ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇവിടെയും പോലീസ് അന്വേഷണം നടത്തി വരികയാണ്.
കൂടാതെ ഓടിക്കൊണ്ടിരുന്ന ടിഎൻഎസ്ടിസി ടൗൺ ബസിന് നേരെ കല്ലേറുണ്ടായി. ഉക്കടം-സുണ്ടക്കാമുത്തൂർ റോഡിൽ ഗണപതിക്കും കോവൈപ്പുത്തൂരിനും ഇടയിലാണ് സംഭവം. കല്ലെറിഞ്ഞവരെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.