മെക്സിക്കോയിലെ ടാരിമോറോ നഗരത്തിലെ ബാറിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടു പേരുടെ നിലഗുരുതരമാണ്.
പ്രദേശിക സമയം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അക്രമി സംഘം ബാറിനുള്ളിലെ ബില്യാർഡ് ഹാളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ഗ്വാനജുവാറ്റോ സംസ്ഥാനത്തെ മുനിസിപ്പാലിറ്റിയാണ് ടാരിമോറോ. ലഹരിമരുന്ന്, ആയുധക്കടത്ത് മാഫിയ സംഘങ്ങൾ അരങ്ങുവാഴുന്ന മേഖലയാണിത്.