തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താൻ നിയമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അവര്‍ക്കായി സജ്ജീകരിച്ച വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കാനും നിർദേശമുണ്ട്.
നിലവില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ട്. കൊവിഡ് കാലത്ത് കൂടുതല്‍ പേര്‍ക്ക് ഇതിനുള്ള സൗകര്യം നല്കി. എന്നാല്‍, പോസ്റ്റല്‍ ബാലറ്റ് ദുരുപയോഗം ചെയ്യുന്നു എന്ന കമ്മീഷന്റെ കണ്ടെത്തലിലാണ്
. നിലവില്‍ പോസ്റ്റല്‍ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ടു ചെയ്ത് തിരികെ നല്‍കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാല്‍ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന് പറയുന്നത്.