രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ വീണ്ടും റെക്കോര്‍ഡ് തകര്‍ച്ചയില്‍. ഡോളറിനെതിരെ 80.28 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. ഏകദേശം 31 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചത് രൂപയെ സ്വാധീനിക്കുകയായിരുന്നു.മാസങ്ങള്‍ക്കകം രൂപയുടെ മൂല്യം 82 രൂപയിലേക്ക് താഴാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 

വ്യാപാരകമ്മി കൂടുന്നതും ആഗോള മാന്ദ്യവും രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇന്നലെ 79.97 എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയം അവസാനിച്ചത്.