ഹിജാബ് വിഷയത്തില്‍ പ്രതിഷേധിക്കുന്ന ഇറാനിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി സദ്ഗുരു . എന്ത് ധരിക്കണം, എന്ത് ധരിക്കരുത് എന്നത് സ്ത്രീകളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ട്വിറ്ററിലൂടെ തന്റെ പ്രതികരണം അറിയിച്ചത്.
‘സ്ത്രീകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് മതവിശ്വാസികളല്ല. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സ്ത്രീകള്‍ തീരുമാനിക്കട്ടെ. മതപരമായോ അല്ലാതെയോ, ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കുന്ന ഈ പ്രതികാര സംസ്കാരം അവസാനിക്കട്ടെ’ എന്നും അദ്ദേഹം കുറിച്ചു.
Neither the religious nor the lecherous should determine how women should dress. Let women decide how they want to be attired. May this retributive culture of punishing someone for what they wear be put to an end, religious or otherwise. – Sg#MahsaAmini #Iran #Hijab
— Sadhguru (@SadhguruJV) September 21, 2022
‘സദാചാര പോലീസിന്റെ’ കസ്റ്റഡിയില്‍ 22 കാരിയായ മഹ്സ അമിനി മരണപ്പെട്ടതാണ്.ഇറാനില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറാനിയന്‍ സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബുകള്‍ കത്തിച്ചും മുടിവെട്ടിയുമാണ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.