ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ആരുടേയും പക്ഷം പിടിക്കില്ലെന്ന് സോണിയ ഗഹലോത്തിനെ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. സോണിയാ ഗാന്ധിയുമായി അശോക് ഗഹലോത് കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കുമെന്നും സോണിയ വ്യക്തമാക്കിയതായാണ് വിവരം.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകാരില്‍ പ്രധാനിയാണ് അശോക് ഗഹലോത്. തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘത്തിലെ പ്രധാനി കൂടിയാണ് തരൂര്‍. എന്നാല്‍ ഗഹലോത്തിനാകും ഗാന്ധിപിന്തുണയെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക് സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹമെന്നും അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നും അല്ലാത്ത പക്ഷം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അശോക് ഗഹലോത്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.