മസ്കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാന്‍ ശ്രമിച്ച നാലുപേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ് ചെയ്തു. 79 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് ഏഷ്യന്‍ പൗരന്മാരെന്ന് സംശയിക്കുന്ന നാല് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പോലീസുമായി സഹകരിച്ച് മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവ നേരിടുന്നതിനുള്ള ജനറല്‍ അഡ്മിനിസ്ട്രേഷന് വിഭാഗം ആണ് നാലുപേരെ അറസ്റ്റ് ചെയ്തത്.