രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് നേടിയത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ.
52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ. അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെ റെക്കോർഡാണ് ഇരുവരും മറികടന്നത്.