ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്ക് പിന്നാലെ വഖഫ് ഭൂമിയിലും യോഗി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യോഗി സര്‍ക്കാര്‍ ആവശ്യപെട്ടിരിക്കുന്നത്.
1995ലെ വഖഫ് ആക്ട്, 1960ലെ യുപി മുസ്ലിം വഖഫ് ആക്ട് എന്നിവ പ്രകാരം വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറയുന്നു. വഖഫിന്റെ ഭൂമി കൃത്യമായി പരിശോധിച്ച് അതിര്‍ത്തി നിശ്ചയിച്ച് റവന്യൂ രേഖകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് ആവശ്യം.വഖഫ് ഇതര സ്വത്തുക്കള്‍ വഖഫ് സ്വത്തുക്കളായി രജിസ്റ്റര്‍ ചെയ്തുവെന്ന ആരോപണത്തെത്തുടര്‍ന്ന് 1989 ൽ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം 8 നാണ് റദ്ദാക്കിയത്. നിലവില്‍ ഈ സ്വത്തുക്കള്‍ പരിശോധിച്ച് റവന്യൂ രേഖകളില്‍ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.