റെയിൽവേ ട്രാക്കിൽ ജോലി ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് 3 തൊഴിലാളികൾ മരിച്ചു. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലാണ് ദുരന്തം. ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ചിക്കുറായി, കോതപ്പള്ളി വില്ലേജുകൾക്കിടയിലെ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടം. വൈകുന്നേരം 4 മണിയോടെ ന്യൂഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് മൂവരെയും ഇടിച്ചു. ദുർഗയ്യ, വേണു, സീനു എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം മാറിയിരുന്നു. മൃതദേഹങ്ങൾ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.