കുവൈറ്റിലെ താമസ മേഖലകളിലെ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് താമസ മേഖലകളിലെ കച്ചവട സ്ഥാപനങ്ങള്‍ അര്‍ധരാത്രി അടച്ചിടാന്‍ നിർദേശം. ഫാര്‍മസികള്‍ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുമതി.
റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍, സഹകരണ സംഘങ്ങള്‍, പൊതുഗതാഗത സ്റ്റോപ്പുകള്‍, വാണിജ്യ ബ്ലോക്കുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള എല്ലാ സ്റ്റോറുകളും, റെസിഡന്‍ഷ്യല്‍ ഏരിയകളിലെ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അര്‍ദ്ധരാത്രിയില്‍ അടച്ചിടും
സഹകരണ സ്ഥാപനങ്ങളുമായും ഫാര്‍മസികളുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകളെ ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചാല്‍ മാത്രമേ പുതിയ ഇളവുകള്‍ നിലവില്‍ വരൂ.