തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പിനു തുടക്കമായി.മേയർ ആര്യ രാജേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വട്ടിയൂർക്കാവിലാണ് വാക്സിനേഷൻ ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തി.
വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ വരും ദിവസങ്ങളിലും തുടരും. ഈ മാസം ഇരുപത്തിയെട്ട് മുതൽ തെരുവ് നായ്ക്കൾക്കും തിരുവനന്തപുരം നഗരസഭ വാക്സിനേഷൻ നൽകും. പതിനായിരം ഡോസ് വാക്സിനാണ് എത്തിയിരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fs.aryarajendran%2Fposts%2F490321443108207&show_text=true&width=500