തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായ അമല പോൾ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീച്ച് ആണ് എന്റെ തെറാപ്പിസ്റ്റ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാലിദ്വീപ് അവധി ആഘോഷത്തിനിടെ ഉള്ള ഫോട്ടോയിൽ വ്യത്യസ്തമായ ബീച്ച് വെയറുമാണ് അമലാ പോൾ ധരിച്ചിരിക്കുന്നത്. വൈറ്റ് ട്യൂബ് ടോപ്പും പ്രിന്റഡ് ബിക്കിനി ബോട്ടവുമാണ് അമല അണിഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ശംഖുകള്‍ കൊണ്ടുള്ള മാലയും പാദസ്വരവും ബ്രേസ്ലെറ്റുമാണ് ധരിച്ചിരിക്കുന്നത്.
‘കാടവെര്‍’ എന്ന ചത്രമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അഞ്ചു വർഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് അമല . ദി ടീച്ചർ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു.